വ്യാപാരികൾ നഗരസഭാ മാർച്ച് നടത്തി.





കൊയിലാണ്ടി: വർധിപ്പിച്ച തൊഴിൽ നികുതിക്കും ലൈസൻസ് ഫീസിനും സേവനം ആവശ്യമില്ലാത്ത ഇടത്തെ  യൂസേഴ്സ് ഫീസിനുമെതിരെ വ്യാപാരികൾ കൊയിലാണ്ടി
നഗര സഭയിലേക്ക് മാർച്ച്  നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി കൊല്ലം  യൂണിറ്റുകളും കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും ചേർന്നാണ മാർച്ച് നടത്തിയത്. 
             ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്‌ഘാടനം ചെയ്തു. കെ. കെ. നിയാസ് അധ്യക്ഷനായി.  നേതാക്കളായ മനാഫ് കാപ്പാട്, മണിയോത് മൂസ ഹാജി, കെ.എം. രാജീവൻ, ഷീബ ശിവാനന്ദൻ, ആമേത്ത് കുഞ്ഞമ്മദ്, ടെക്സ്റ്റയിൽസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ,  കൊല്ലം യൂണിറ്റ് പ്രസിഡന്റ് സത്യൻ, ശ്രീധരൻ, കെ.കെ. ഫാറൂഖ്, ഷാഹിർ ഗാലക്‌സി, കെ പി രാജേഷ്, റിയാസ് അബൂബക്കർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments