കീഴരിയൂർ: എളമ്പിലാട്ടിടം ക്ഷേത്രത്തിൽ കല്ലു പതിച്ച
തിരുമുറ്റം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു സമർപ്പിച്ചു. തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് മുരളീധരൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിച്ചു. കമ്മിറ്റി പ്രസിഡൻ്റ് വിനോദൻ പുതിയോട്ടിൽ അധ്യക്ഷനായി. കിടപ്പു രോഗികൾക്കുള്ള ധനസഹായം പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ വിതരണം ചെയ്തു.
ക്ഷേത്രത്തിന് ലഭിച്ച സ്ഥലത്തിൻ്റെ ആധാരം സി.എം. ബിജുവിൽ നിന്ന് എക്സി. ഓഫിസർ വസന്തകുമാരി ഏറ്റുവാങ്ങി. കെ.കെ. ബഗീഷ് ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ചെറുവത്ത് സത്യൻ, ക്ഷേത്രോത്സവ കമ്മിറ്റി രക്ഷാധികാരി സന്തോഷ് കാളിയത്ത്, സെക്രട്ടറി പ്രജേഷ് മനു, കീഴരിയൂർ സെൻ്റർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് മമ്മു കേളോത്ത്, സ്വപ്ന നന്ദകുമാർ എന്നിവർ സംസാരിച്ചു
0 Comments