അത്തോളി തോരായി പഴയ പള്ളി നേര്‍ച്ചക്ക് കൊടിയേറി





  • അത്തോളി: ചരിത്രപ്രസിദ്ധവും മതമൈത്രിയുടെ പ്രതീകവുമായ അത്തോളി തോരായി പഴയ പള്ളി നേര്‍ച്ചക്ക് കാപ്പാട് ഖാസി പി.കെ നൂറുദ്ദീന്‍ ഹൈതമി പള്ളി അങ്കണത്തില്‍ കൊടി ഉയര്‍ത്തി. പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. ഇതോടെ നേര്‍ച്ചയുടെ പരിപാടികള്‍ക്ക് തുടക്കമായി. മഹല്ല് പ്രസിഡന്റ് മമ്മു ഷമ്മാസ്, സെക്രട്ടറി ജലീല്‍ പാടത്തില്‍, ട്രഷറര്‍ യു.കെ മൊയ്തീന്‍ കുഞ്ഞി, നേര്‍ച്ചകമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ പുതുശ്ശേരി, സിക്രട്ടറി യു.കെ ഉസ്മാന്‍,ട്രഷറര്‍ യു.കെ യൂസുഫ്,വൈസ് പ്രസിഡന്റ് കോയ ഹാജി മേപ്പാടത്തില്‍, ജോ.സെക്രട്ടറി ഹാരിസ് പാടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തോരായി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന, തോരായി പള്ളി നേര്‍ച്ചക്ക് ആരംഭം കുറിക്കുകയും പള്ളി, മദ്രസ, സ്‌കൂള്‍ എന്നിവയ്ക്ക് തുടക്കമേകുകയും ചെയ്ത മൊയ്തീന്‍ കുട്ടി മുസ് ല്യാരുടെ ഖബറിടത്തില്‍ ഖത്തീബ് ആബിദ് സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന സിയാറത്തിനും പ്രാര്‍ത്ഥനക്കും ശേഷം വരവ് നേര്‍ച്ച സ്ഥലമായ പഴയ പള്ളിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് കൊടിയേറ്റല്‍ കര്‍മ്മം നടന്നത്.19, 20, 21തിയ്യതികളിലായി മത പ്രഭാഷണവും22, 23 തിയ്യതികളില്‍ പ്രധാന ചടങ്ങുകളായ ദിക്‌റ് മഹാസമ്മേളനം,മൗലീദ് സദസ് എന്നിവ നടക്കും. 24 ന് അന്നദാനത്തോടെ നേര്‍ച്ച സമാപിക്കും.

Post a Comment

0 Comments