ചേമഞ്ചരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ്റെ “ഇനി ഞാൻ ഒഴുകട്ടെ “ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ് പദ്ധതി ഏറ്റെടുത്തത്. പഞ്ചായത്തിൻ്റെ3,5,6 വാർഡുകളിലൂടെ കടന്നുപോകുന്ന” കാരാന്തോട്” സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ചേർന്ന് ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സന്ധ്യാഷിബു, അതുല്യാ ബൈജു ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീതമല്ലോളി , സജിത ഷെറി , ലതിക. സി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments