📎
വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണം മതാന്ധരും അന്ധവിശ്വാസികളുമായ ഒരു തലമുറയെയാണ് സൃഷ്ടിക്കുകയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. മേപ്പയ്യൂർ ഫെസ്റ്റിന്റെ ഭാഗമായി നടന്ന 'കേരള വിദ്യാഭ്യാസം- ഇന്നലെ, ഇന്ന്, നാളെ ' എന്ന വിഷയത്തിൽ നടന്ന വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
📎
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന എൽപി , യുപി ഉപജില്ലാ കായികമേളയിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
📎
കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസ്. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഇയാൾ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
📎
കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പാലക്കോട്ട് വയൽ ഐ.എം.ജി താഴം അതുൽ പി.പി, മുണ്ടിക്കൽ താഴം സ്വദേശി ഷാഹുൽ ഹമീദ് പി.കെ എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫ് സ്കോഡും കുന്ദമംഗലം പൊലീസും ചേർന്ന് പിടികൂടിയത്.
📎
എലത്തൂരിൽ ഗുഡ്സ് ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. എലത്തൂർ ബസ്സ്റ്റാൻ്റിനടുത്തായിരുന്നു അപകടം ഉണ്ടായത്. ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
📎
ശ്രീ വളയനാട് ക്ഷേത്രോത്സവം ഫെബ്രുവരി 6 ന് തുടങ്ങി 12 ന് പള്ളിവേട്ടയും ആറാട്ടോടെയും സമാപിക്കും. ക്ഷേത്രത്തിലെ പ്രത്യേക പൂജകളോടൊപ്പം കലാ-സാംസ്കാരിക പരിപാടികളും ഉൽസവ ത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്.
📎
അത്തോളി കുടക്കല്ല് ശ്രീ പാട്ടുപുരക്കുഴി പരദേവത ക്ഷേത്രത്തിൽ നവീകരണ കലശത്തിനും ഉൽസവത്തിനും തുടക്കമായി. അഷ്ഠമംഗലപ്രശ്നത്തിൽ നിർദ്ദേശിക്കപ്പെട്ട 'പീഠം മാറി നവീകരണ'ത്തിൻ്റെയും ഉൽസവവത്തിൻ്റെയും നിറവിലാണ് പരദേവതയുടെ സന്നിധി. നവീകരണ കലശത്തിൻ്റെയും ഉൽസവത്തിൻ്റെയും ഭാഗമായി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളും പ്രസാദ ഊട്ടും നടന്നു വരികയാണ്.
0 Comments