തോരായി എ എൽ പി സ്കൂൾ"സുകൃതം " വാർഷികാഘോഷം നടത്തി.





അത്തോളി: തോരായി എ.എൽ.പി സ്കൂൾ അതിൻ്റെ നൂറ്റിഏഴാം  വാർഷികാഘോഷം " സുകൃതം " അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശകുന്തള കുനിയിൽ അദ്ധ്യക്ഷം വഹിച്ചു. മുഖ്യാതിഥി
രജനി പി.ടി (നാടൻ പാട്ടുകാരി ), പഞ്ചായത്ത് മെമ്പർ വാസവൻ പൊയിലിൽ, കെ.ടി.കെ ഹമീദ്, രാധാകൃഷ്ണൻ മേടക്കര, സജിത്കുമാർ, ഫാത്തിമ, നൗഫൽ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബേബി മീര സ്വാഗതവും പി.ടി എ പ്രസിഡണ്ട് ടി കെ.സുബിഷ് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മൊമൻ്റോയും ക്യാഷ് പ്രൈസും നല്കി.സിറാജ് മാസ്റ്റർ മേപ്പയ്യൂരിൻ്റെ  മാജിക് ഷോയും, അങ്കണവാടി കുട്ടികളുടെയും, സ്കൂൾ വിദ്യാർത്ഥികളുടെയും
  കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments