ന്യൂസ് ബോക്സ്-പ്രാദേശിക വാർത്തകൾ.





📎
സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ പണമിടപാടുകൾ നടത്തുമ്പോൾ സ്ത്രീകൾ അതീവ ജാഗ്രത കാണിക്കണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്ത്രീകൾ വളരെയധികം ചൂഷണത്തിന് വിധേയരാകുന്നതായി അവർ പറഞ്ഞു.


📎
കേരള സർക്കാർ ക്ഷീരവികസന വകുപ്പ് 2024-25 വർഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഗുണ നിയന്ത്രണ വിഭാഗവും, കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി പ്രത്യേക പാൽ ഗുണമേന്മ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

📎
സ്വർണ്ണവിലയിൽ ഇന്നും വർധനവ്.240 രൂപ വർധിച്ച് പവൻ സ്വർണ്ണത്തിന് 63,760 രൂപയായി.ഗ്രാമിന് 30 രൂപ വർധിച്ച് 7570 രൂപയായി.

📎
സംസ്ഥാന സർക്കാരിൻ്റെ 2023-24 വർഷത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മണിയൂർ പഞ്ചായത്തിന്. കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് മണിയൂർ പഞ്ചായത്തിന്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

📎
കലാകാരൻമാർക്ക് തങ്ങളുടെ ആവിഷ്കരണം നടത്തുന്നതിനായി വ്യത്യസ്ത ഇടമൊരുക്കി യൂറോപ്യൻ ആർട്ടിസ്റ്റുകൾക്കിടയിൽപ്പോലും കോഴിക്കോടിൻ്റെ യശസ്സുയർത്തിയ നടുവട്ടം 'തസറ' യുടെ ഉടമ വാസുദേവൻ (68) അന്തരിച്ചു.

📎
ബാലുശ്ശേരി കണ്ണാടിപ്പൊയിൽ യുവജന വായനശാല പ്രസിദ്ധികരിച്ച ശാരദ ഷാൽപുരിയുടെ 'ഞാറ്റടി- ഒരു വീട്ടമ്മയുടെ ഓർമ്മ പുസ്തകം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. അഡ്വ.കെ.എം.സച്ചിൻ ദേവ് എം.എൽ.എ താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ പ്രദീപന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം.കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

📎
ഫ്രഷ് കട്ട് കോഴി അറവു മാലിന്യ ഫാക്ടറിയിൽ നിന്നുയരുന്ന ദുർഗന്ധത്താൽ പൊറുതിമുട്ടിയ ഇരകൾ താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇരുത്തുള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

Post a Comment

0 Comments