📎
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്.പ്രിന്റ് ചെയ്ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസന്‍സുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.
📎
സ്ത്രീപീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് സ്ത്രീകൾ തന്നെയെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേർസൺ. സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസ്സുകൾ സ്ത്രീകൾക്കിടയിലുമുണ്ട്.സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കാൻ സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാവുമ്പോൾ ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് വനിത കമ്മീഷൻ ചെയ്യുന്നതെന്നും സതീദേവി പറഞ്ഞു.
📎
കൃസ്തുമസ്-പുതുവൽസരബംബർ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനത്തുക. കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗാർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്.
📎
സംസ്ഥാനത്ത് സർവകാല റിക്കാർഡുകള്‍ തകർത്ത് മുന്നേറുന്ന സ്വർണവില 63,000 രൂപയെന്ന പുതിയ നാഴികക്കല്ലില്‍.പവന് ഒറ്റയടിക്ക് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 63,240 രൂപയിലും ഗ്രാമിന് 7,905 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6,535 രൂപയിലെത്തി.
0 Comments