തലക്കുളത്തൂർ: ആർ എ കെ എം യു പി സ്കൂളിന്റെ അറുപത്തി ഒമ്പത്താംവാർഷികം പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വാർഡ് മെമ്പർ ഒ ജെ ചിന്നമ്മ അധ്യക്ഷതവഹിച്ചു.എച്ച്. എം.ദിവ്യ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫ്ലവേഴ്സ് ടോപ് സിങ്ങർ ലക്ഷ്യ സിഗീഷ് മുഖ്യാതിഥി ആയിരുന്നു, മാനേജർ സന്തോഷ് പികെ,കെജി പ്രജിത,ഫൈസൽ എംപി,മനോജ് പുറക്കാട്ടിരി,നടമ്മൽ സോമൻ,ഒ ബാബു, പി.പി ഹാഷിം, എംപി അബ്‌ദുല്ല, ശശി മാസ്റ്റർ എന്നിവർപ്രസംഗിച്ചു.
0 Comments