📎
കച്ചവട താൽപര്യത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.ഒന്നാം ക്ലാസിൽ പ്രവേശനത്തിന് എൻട്രൻസ് നടത്തുന്നത് അനുവദിക്കില്ല. ഒന്നാം ക്ലാസിലേക്കുള്ള എൻട്രൻസ് പരീക്ഷ ബാലപീഠനമാണെന്നും മന്ത്രി പറഞ്ഞു.
📎
കേരളത്തിന് റെയിൽ വികസനത്തിനായി 3042 കോടി രൂപ നീക്കിവെച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
കേരളത്തിലേക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തും. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
📎
രോഗങ്ങൾ പ്രതിരോധിക്കാനും ജീവനക്കാരുടെ സ്ട്രെസ് കുറയ്ക്കാനും കെഎസ്ആർടിസിയിൽ മെഡിക്കൽ വിഭാഗം തുടങ്ങി. മെഡിക്കൽ ബോർഡും രൂപീകരിച്ചു. കഴിഞ്ഞ വർഷം ഹൃദയസംബന്ധമായ രോഗം മൂലം ജോലിസ്ഥലത്തു മരിച്ചത് 27 ജീവനക്കാരാണ്. ഒട്ടേറെപ്പേർ കാൻസർ രോഗത്തിന് ചികിത്സയിലുണ്ട്. ജീവനക്കാരുടെ മെഡിക്കൽ ക്യാംപുകളിൽ രോഗം മൂലം ബുദ്ധിമുട്ടുന്നവർ ഏറെയാണെന്ന് മനസ്സിലായതിനെ തുടർന്നാണു നടപടി.
📎
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,640 രൂപയാണ്.
📎
വിദ്യാർത്ഥിയായ മിഹിർ മുഹമ്മദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചി ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻ്റ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വൈസ് പ്രിൻസിപ്പാളിന്റെ ശിക്ഷാ നടപടികൾ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.
0 Comments