മുക്കം:മൊയ്‌തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലെ പരിസ്ഥിതി ക്ലബ് ഒരുക്കിയ ഹെർബൽ പ്ലാന്റ്സ് 'ഔഷധ മൂല' സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.വി.പി ഗീത ഉദ്ഘാടനം ചെയ്തു.
സ്കൂളിന്റെ മുറ്റത്ത് മണ്ണ്, സിമന്റ് ചട്ടികളിലാണ് ഔഷധ സസ്യങ്ങൾ ജൈവ വളം നൽകി വളർത്തിയിരിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയ പഠന ക്ലാസ്സിൽ 'മുറ്റത്തെ മരുന്നുചെടികൾ' എന്ന വിഷയത്തിൽ ഉദ്ഘാടക കുട്ടികളോട് സംസാരിച്ചു. മുറ്റത്തും തൊടിയിലുമായി സാധാരണയായി കണ്ടുവരുന്നതും അല്ലാത്തതുമായ വിവിധ ഔഷധ സസ്യങ്ങളും അതിന്റെ ഔഷധ ഗുണങ്ങളും അതുപയോഗിക്കേണ്ട രീതിയും ഡോക്ടർ വിശദീകരിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി.
വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ് സലീം ആധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വർഷം മുൻ പ്രധാന അധ്യാപകൻ പി.അബ്ദു മാസ്റ്ററാണ് കറ്റാർ വാഴ നട്ട് ഔഷധ മൂലക്ക് തുടക്കം കുറിച്ചത്.
ഉദ്ഘാടന ചടങ്ങിൽ എം. ഷബീന, എം.ഇ.എൻ പ്രഭ, അജിത, പി.കെ ഇസ്മായിൽ, കെ. അബ്ദുറഷീദ്, ഒ.പി സുബൈദ, നൂർജഹാൻ, കെ.സി നിഷ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ ടി.റിയാസ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി യു.പി നഫീസ മുന നന്ദിയും പറഞ്ഞു.
0 Comments