നന്മ തലക്കുളത്തൂർ യൂണിറ്റ് കൾച്ചറൽ പ്രോഗ്രാമും ജില്ലാതല ചിത്രരചനാമത്സരവും സംഘടിപ്പിച്ചു.




തലക്കുളത്തൂർ :മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ കോഴിക്കോട് സിറ്റി മേഖല കമ്മിറ്റിയുടെ കീഴിലുള്ള തലക്കുളത്തൂർ യൂണിറ്റ് കൾച്ചറൽ പ്രോഗ്രാമും ജില്ലാതല ചിത്രരചന മത്സരവും സംഘടിപ്പിച്ചു 2025 ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ ചിത്രരചനാ മത്സരം നടന്നു 200 ഓളം വിദ്യാർത്ഥികൾ ചിത്രരചന മത്സരത്തിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിക്ക് നടന്ന സമാപന ചടങ്ങിൽ നന്മ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വിൽസൻ സാമുവൽ ഉദ്ഘാടനം ചെയ്തു പ്രശസ്ത നാടക പ്രവർത്തകരായ ആർ കെ നമ്പ്യാർ ചെമ്പോളി ശ്രീനിവാസൻ എന്നിവരെ ആദരിച്ചു.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മനോജ് പുറക്കാട്ടിരി വേലായുധൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി നന്മ കോഴിക്കോട് മേഖല സെക്രട്ടറി മുരളീധരൻ പറയഞ്ചേരി
എം ഹരീ കൃഷ്ണൻ
പി കെ അനിൽകുമാർ പി കെ സത്യൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു
 നന്മ തലക്കളത്തൂർ യൂണിറ്റ് സെക്രട്ടറി 
സി കെ രാഘവൻ സ്വാഗതപറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ബി കരുൺ കുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു 
ലോഹിതാക്ഷൻ'.നന്ദി രേഖപ്പെടുത്തി. സാംസ്കാരിക സമ്മേളനത്തിന് ശേഷം നന്മ തലക്കളത്തൂർ യൂണിറ്റ് അവതരിപ്പിച്ച ശ്രുതിലയം എന്ന സംഗീത വിരുന്നു കരോക്ക ഗാനമേള എന്നിവ നടന്നു

Post a Comment

0 Comments