📎
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ,നഗരസഭകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതിയിൽ ഡിലിമി റ്റേഷൻ കമ്മീഷന്റെ ജില്ലാതല ഹിയറിംഗ് ഫെബ്രുവരി 13, 14 തിയ്യതികളിൽ കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
📎
താമരശ്ശേരി പള്ളിപ്പുറം എ.എൽ.പി.സ്കൂൾ ' തകധിമി-2025 ' സ്കൂൾ - നഴ്സറി വാർഷികവും സ്കൂളിലെ പാചകത്തൊഴിലിൽ നിന്നും വിരമിക്കുന്ന കുട്ടികളുടെ പാത്തുത്താത്തക്കുള്ള യാത്രയയപ്പും പതിനാറാം വാർഡ് മെമ്പർ ഖദീജ സത്താർ ഉദ്ഘാടനം ചെയ്തു.
പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്വരൂപിച്ച സാമ്പത്തിക സമാഹരണം മുൻ പഞ്ചായത്ത് പ്രസിഡണ്ടും പി.ടി.എ പ്രസിഡണ്ടുമായിരുന്ന സൈനുൽ ആബിദിൻ തങ്ങൾ കൈമാറി. താമരശ്ശേരി സബ്ജില്ല എ.ഇ.ഒ പി.വിനോദ് മുഖ്യ പ്രഭാഷണം നടത്തി.
📎
ഓമശ്ശേരി പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർത്ഥം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓമശ്ശേരി ഫെസ്റ്റിൽ 'ലഹരിക്കെതിരെ യുവ ജാഗ്രത ' ടേബിൾ ടോക്ക് പരിപാടി നടന്നു. ഓമശ്ശേരി റൊയാഡ് ഡൗൺ ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ വിവിധ യുവജന - സന്നദ്ധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
📎
ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ
ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും
തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ഷിബിൻ തിട്ടയിൽ നിർവ്വഹിച്ചു.
📎
താമരശേരിയിൽ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റതിൽ വനിതാ ശിശു വികസന വകുപ്പിന്റെ നടപടി. മൂന്നാം തോട് അംഗനവാടി ടീച്ചർ മിനിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.അന്വേഷണം നടത്തി റിപ്പോർട്ട് വേഗത്തിൽ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കഴിഞ്ഞദിവസമാണ് താമരശ്ശേരിയിൽ മൂന്നുവയസ്സുകാരുടെ കൈക്ക് പരിക്കേറ്റത്.രക്ഷിതാവിന്റെ കൂടെ പോവാൻ വാശിപിടിച്ച കുട്ടിയെ ടീച്ചർ ബലംപ്രയോഗിച്ച് അകത്തു കയറ്റുന്നതിനിടയിലാണ് കുട്ടിയുടെ കൈക്ക് പരിക്കേറ്റത്.
0 Comments