ഉള്ളിയേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് ടി. നസുറുദീൻ മൂന്നാമത് ചരമ വാർഷികം ആചരിച്ചു. ഉള്ള്യേരി വ്യാപാര ഭവനിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു,.ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദർ അനുസ്മരണപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ. എം .ബാബു ആധ്യക്ഷത വഹിച്ചു, യൂണിറ്റ്സെക്രട്ടറി വി.എസ്.സുമേഷ് , കെ.മധുസൂദനൻ, ടി. പി.മജീദ് ,അബ്ദുല്ല കോയ,ജംഷിദ് എന്നിവർ സംസാരിച്ചു.
0 Comments