'മെറിഹോം' ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി.






ഭിന്നശേഷിക്കാര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന നല്‍കി വരുന്ന 'മെറിഹോം 'ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. അമ്പതു ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ ഏഴു ശതമാനമാക്കി കുറച്ചത്.

Post a Comment

0 Comments