മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ദേശീയ സെമിനാർ സംഘടിപ്പിച്ചു.




മൂടാടി :കേരള സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കമ്പ്യൂട്ടർ സയൻസ് വിഭാഗം നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ടു നാച്ചുറൽ ലാംഗ്വേജ് പ്രോസസ് വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് സർവകശാല മുൻ സിന്ഡിക്കേറ്റ് മെമ്പറും കോളേജ് പ്രിൻസിപ്പലുമായ ഡോ കെ. എം. നസീർ ഉത്ഘാടനം ചെയ്തു. കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വിഭാഗം പ്രൊഫസർ ഡോ പ്രേംജിത് ബി, കോഴിക്കോട് സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ ലജീഷ് വി എൽ എന്നിവർ സെമിനാറിനു നേതൃത്വം നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ എം. കെ. ഷാഹിറ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രിയങ്ക കെ. പി, ജൻസി ജെ, ജിൽസ എം വി, പ്രബിത എം, അർച്ചന സി, റഷ എം കെ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments