കോഴിക്കോട്: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടും നഗരവും ‘പുഴുങ്ങുന്ന’ അവസ്ഥയാണിപ്പോൾ. പകൽ ശരാശരി 37-38 ഡിഗ്രി സെൽഷ്യസാണ് മിക്ക ജില്ലകളിലും. ചില ദിവസങ്ങളിൽ 40 ഡിഗ്രിയും കടക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കേന്ദ്രകാലവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.
കേരളത്തിൽ രാത്രി പത്തിന് ശരാശരി താപനില 28-30 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ ആർദ്രത 80-95 ശതമാനവുമുണ്ട്. ഇതു കാരണം മുറിക്കുള്ളിൽ ഫാനിട്ടാലും ചൂടുകാറ്റ് വീശുന്നു.
ചില ജില്ലകളിലെ സ്വയംപ്രേരിത ചെറുകാലാവസ്ഥ കേന്ദ്രങ്ങളിൽ (എ.ഡബ്ല്യു.എസ്.) 38-41 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തുന്നത്. മാർച്ച് തുടക്കത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥമായ ഈ കാലവസ്ഥ വരാനിരിക്കുന്ന കൊടുംവേനലിന്റെ സൂചനകളായാണ് വിദഗ്ധർ വിലയിരുത്തുന്നു. ചീമേനിയിൽ വയോധികൻ ശനിയാഴ്ച സൂര്യാഘാതമേറ്റു മരിച്ചിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം സാധരണമായിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പുകൾ 2015-നുശേഷമാണ് കേരളമുൾപ്പെടുന്ന തെക്കേ ഇന്ത്യയിൽ നൽകി തുടങ്ങിയത്.
0 Comments