കൊയിലാണ്ടി: രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യവും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ കന്മന ശ്രീധരൻ്റെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടേ യും സമാഹാരം പുസ്തകമായി
പ്രസിദ്ധീകരിക്കുന്നു. 'കാവൽക്കാരനെ ആരുകാക്കും' പുസ്തകം മാർച്ച് 12 -ന് 5:30-ന് കൊയിലാണ്ടി ബസ്റ്റാൻ്റ് പരിസരത്തെ ഓപ്പൺ സ്റ്റേജിൽ സി.പി.എം. സെക്രട്ടേറിയേറ്റ് മെമ്പറും ദേശാഭിമാനി ചീഫ് എഡിറ്ററുമായ
പുത്തലത്ത് ദിനേശൻ പ്രകാശനം ചെയ്യും. ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഏറ്റുവാങ്ങും. എഴുത്തുകാരൻ അശോകൻ ചരുവിൽ മുഖ്യാതിഥിയാവും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.പി. മോഹനൻ മുഖ്യ ഭാഷണം നടത്തും.
0 Comments