കൊയിലാണ്ടി:പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ സേഫ് - പഠനമുറി ഗുണഭോക്താക്കളുടെ സംഗമംനടത്തി. ബ്ലോക്ക് വിപണ കേന്ദ്രം ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ്, മെമ്പർമാരായ ഇ.കെ ജുബീഷ്, ഷീബശ്രീധരൻ, ടി.എം രജില എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വിചിത്ര പദ്ധതി വിശദീകരണം നടത്തി
0 Comments