തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം പരിഷ്ക്കരിക്കും.
കേരളത്തിലെ സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിലാണ് നടത്തുന്നത്. അതനുസരിച്ചു 3 വയസിലാണ് പ്രീപ്രൈമറി സ്കൂളിൽ കുട്ടികൾ ചേരുന്നത്. 2 വർഷ
വർഷത്തെ പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നാം ക്ലാസിൽ എത്തുന്നതാണ് രീതി.
എന്നാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് വേണമെന്നിരിക്കെ ഒരു വർഷം കുട്ടികൾക്കു പാഴായി പോകും.ഈ ഒരു
സാഹചര്യത്തിലാണ് പ്രി പ്രൈമറി പഠനത്തിന്റെ കാലയളവ് ഒരു വർഷം കൂടി അധികം നീട്ടുന്നത്. 3 വർഷർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്സിഇആർടി ഉടൻ തയ്യാറാക്കും.
0 Comments