നടേരി വയലിൽ തീപ്പിടുത്തം.





നടേരി: കുതിരക്കുട വയലിൽ വൻ തീപിടുത്തം.ഞായറാഴ്ച ഉച്ചയ്ക്കാണ് ഉണങ്ങിയ പുല്ലിന് തീ പടർന്നു പിടിച്ചത്.പുഞ്ച കൃഷിക്ക് പാടം ഒരുക്കാൻ കർഷകർ തീ കൊടുത്തതാണ് തീ പടർന്നു പിടിക്കാൻ ഇടയാക്കിയതെന്ന് അറിയുന്നു.കൊയിലാണ്ടിയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും നാട്ടുകാരും ഇടപെട്ടാണ് നിയന്ത്രണവിധേയമാക്കിയത്.രാവിലെ 11 മണിയോടെയാണ് തീ ആളിപ്പടർന്നത്. രണ്ടു മണി ആയിട്ടും പല സ്ഥലത്തും തീ കത്തിക്കൊണ്ടിരിക്കുകയാണ്. പൊരി വെയിലത്ത് നൂറുകണക്കിന് ആളുകളാണ് തി നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്

Post a Comment

0 Comments