വിയ്യൂരിൽ മഹാത്മാഗാന്ധി കുടുംബ സംഗമം.






കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം വിയ്യൂർ ഏട്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ടി. വി. പവിത്രൻ അധ്യക്ഷനായി. ഡിസിസി ജന. സെക്രട്ടറി മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. 

                വി.വി. സുധാകരൻ, നട്ടേരി ഭാസ്കരൻ, ടി.പി. കൃഷ്ണൻ, സുനിൽകുമാർ വിയ്യൂർ,  ഉണ്ണികൃഷ്ണൻ മരളൂർ, അരുൺമണമൽ, പി.ടി. ഉമേന്ദ്രൻ, പി.പി. നാണി, ഷീബ അരീക്കൽ, ടി.പി. ശൈലജ, തങ്കമണി ചൈത്രം, എം.പി. ഷംനാസ്, കെ.കെ. വിനോദ്, വി.കെ. അശോകൻ, രമ്യനിധീഷ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments