മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി യോദ്ധാവ് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി കേരള പൊലീസ്. ലഹരിക്കടിമപ്പെടുന്ന യുവതയെ അതില്‍ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും വേണ്ടിയാണ് പദ്ധതിയെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഉടന്‍ തന്നെ വാട്‌സ്ആപ്പിലൂടെ അറിയിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.24 മണിക്കൂറും വിവരങ്ങൾ നൽകാം നമ്പർ
999 59 666 66. ശബ്ദസന്ദേശം,
ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ എന്നിവ വഴി മാത്രമാണ് വിവരങ്ങള്‍ നൽകേണ്ടതെന്ന് കേരള പൊലീസ് അറിയിച്ചു.
കുറിപ്പ്:
കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുശ്ശീലം പടർന്ന് പന്തലിച്ച് നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നു. ത്രില്ലിനു വേണ്ടി ലഹരി ഉപയോഗിക്കുന്നവരും, കൂട്ടുകാരുമായി ഒത്തുകൂടുമ്പോൾ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഹിറോയിസമാണെന്ന കാഴ്ചപ്പാട് പുലർത്തുന്നവരും യുവതലമുറയിലുണ്ട്.
യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മാധ്യമങ്ങൾ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, സിനിമ, സീരിയൽ, സ്‌പോർട്‌സ് മേഖല തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് യോദ്ധാവാകാം ലഹരിക്കെതിരെ.
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ
'യോദ്ധാവ് '
99 95 96 66 66
0 Comments