അത്തോളി: മികച്ച മത്സ്യകർഷകൻ അത്തോളി കൂടുത്തം കണ്ടി നാലുപുരക്കൽ മനോജ് കുമാർ (59) അന്തരിച്ചു. മത്സ്യകൃഷിയിൽ ദേശീയ അവാർഡ് ജേതാവ്, ഗോവിന്ദനല്ലൂർ ക്ഷേത്ര നവീകരണ കമ്മിറ്റി കൺവീനറും ആയിരുന്നു മനോജ് കുമാർ. കരിമീൻ കൃഷിയിലായിരുന്നു മനോജ് കൂടുതൽ താൽപ്പര്യം പ്രദർശിപ്പിച്ചത്. ധാരാളം മത്സ്യ ഗവേഷകർ ഇദ്ദേഹത്തിൻ്റെ ഫാം സന്ദർശിച്ചിട്ടുണ്ട് . ഭാര്യ സുനിത പുതിയവീട്ടിൽ പൊൻമുടിയൻ, കണ്ണൂർ. അച്ഛൻ പരേതനായ ദേവദാസൻ. അമ്മ പരേതയായ ഗംഗാദേവി, സഹോദരങ്ങൾ മീനാകുമാരി, വിജയ ലക്ഷ്മി, രാജീവൻ, ശുഭ ലക്ഷ്മി, ഷർമ്മിള, സന്തോഷ് കുമാർ. സഞ്ചയനം ശനിയാഴ്ച.
0 Comments