ചീക്കിലോട് എയുപി സ്‌കൂള്‍ സംഘടിപ്പിച്ച രണ്ടാമത് സ്‌കൂള്‍ തല ഫുട്‌ബോള്‍ ലീഗ് സമാപിച്ചു.



ചീക്കിലോട് എയുപി സ്‌കൂള്‍ സംഘടിപ്പിച്ച രണ്ടാമത് സ്‌കൂള്‍ തല ഫുട്‌ബോള്‍ ലീഗ് സമാപിച്ചു. ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിച്ച വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എഫ് സി ടെര്‍മിനേറ്റേര്‍സ് ഫുട്‌ബോള്‍ ലീഗ് കിരീടം ചൂടി. വൈറ്റ് നിന്‍ജാസ് നെ ഒന്നിനെതിരെ മൂന്ന്‌ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.നാല് ഗ്രൂപ്പുകളിലായി 17 ടീമുകളിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലീഗില്‍ മത്സരിച്ചത്. ആദ്യ സെമിയില്‍ ശക്തരായ ഡിസ്റ്റോസ് ടീമിനെ പരാജയപ്പെടുത്തി എഫ് സി ടെര്‍മിനേറ്റേര്‍സും രണ്ടാം സെമിയില്‍ കാസ്‌കോ ടീമിനെ പരാജയപ്പെടുത്തി വൈറ്റ് നിന്‍ജാസ്സും ഫൈനലിലേക്ക് യോഗ്യത നേടിയത്.
                      കിരീടം നേടിയ എഫ് സി ടെര്‍മിനേറ്റേര്‍സ്സിന് ടി ദാമോദരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പായ വൈറ്റ് നിന്‍ജാസ്സിന് എന്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ട്രോഫി ലഭിച്ചു. ഫൈനലിലെ മികച്ച കളിക്കാരനായി നിരദ് കൃഷ്ണയെ തിരഞ്ഞെടുത്തു. 10 ദിവസങ്ങളിലായി 35 മത്സരങ്ങള്‍ നടന്നു. 170 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. 
ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി അഭിന്‍ കൃഷ്ണ, അമല്‍ മുഹമ്മദ് എന്നിവര്‍ ഗോള്‍ഡന്‍ ബൂട്ടിനും,മികച്ച സേവുകള്‍ നടത്തി മുഹമ്മദ് ഹാദി ഗോള്‍ഡന്‍ ഗ്ലൗവിനും അര്‍ഹരായി.സുര്യദേവ് സന്തോഷാണ് ടൂര്‍ണ്ണമന്റിലെ താരം.അംജദ് ആയാന്‍ ടൂര്‍ണമെന്റിലെ ഡിഫന്‍ഡര്‍ ആയി തിരഞ്ഞെടുത്തു.
                സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കാക്കൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  സുരേഷ് കുമാര്‍ എം കെ സമാപന സമ്മേളന ഉദ്ഘാടനവും വിജയിച്ച ടീമിനുള്ള സമ്മാനദാനവും നടത്തി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ബിജു.പിടിഎ പ്രസിഡണ്ട് കെ എം രൂപേഷ്. എം പി ടി പ്രസിഡന്റ് അഫ്രിന്‍ ബായി ,സ്റ്റാഫ് സെക്രട്ടറി പ്രസീത ആര്‍.സ്‌കൂള്‍ മാനേജര്‍ എം കെ രവീന്ദ്രന്‍, മുന്‍ പ്രധാന അധ്യാപകന്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Post a Comment

0 Comments