തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വർണം. കഴിഞ്ഞ മുന്ന് ദിവസമായി സ്വർണവില സർവ്വകാല റെക്കോർഡിലാണ്.ഇന്ന് 160 രൂപ വർദ്ധിച്ചു. വിപണിയില്‍ ഒരു പവൻ സ്വർണത്തിന് ഇന്ന് 66480 രൂപയാണ്. സ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72,000 രൂപയോളം നല്‍കേണ്ടിവരും.
വെടിനിർത്തല്‍ കരാർ ലംഘിച്ച് ഇസ്രായേല്‍ ഗാസ ആക്രമിച്ചതാണ് സ്വർണ്ണവില ഉയരാനുള്ള കാരണം. പുതിയ സംഭവവികാസങ്ങളോട് സ്വർണ്ണവില കുറയാനുള്ള കാരണങ്ങള്‍ കാണുന്നില്ലന്നും, ഉയരാനുള്ള സാധ്യതകള്‍ ഏറെയാണെന്നുമുള്ള സൂചനകള്‍ ആണ് വരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6800 രൂപയാണ്.
0 Comments