പുസ്തകം പ്രകാശനം ചെയ്തു.





കോഴിക്കോട് : എച്ച്മു കുട്ടിയുടെ '18 അഥവാ സുജാതാ ദണ്ഡകം " പുസ്തകം കോഴിക്കോട്  എൻ ഇ ബാലകൃഷ്ണമാരാർ ഹാളിൽ വെച്ച് പ്രകാശനം ചെയ്തു.
ഡോ കെ. വി തോമസ് അധ്യക്ഷത വഹിച്ചു
.എഴുത്തുകാരി ഇന്ദുമേനോൻ  പുസ്തകം യാഫർ അറഫാത്തിന് നൽകി പ്രകാശനം ചെയ്തു.
ബിന്ദു അമാട്ട് പുസ്തകം പരിചയപ്പെടുത്തി.  ജിസ ജോസ് പ്രഭാഷണം നടത്തി.
യുവ എഴുത്തുകാരി ജ്യോതി അനൂപ്, നോവലിസ്റ്റ് ബാലു പുതുപ്പാടി എന്നിവർ സംസാരിച്ചു.
അഞ്ജലി രാജീവ്‌ സ്വാഗതവും പ്രീതി പ്രശാന്ത് നന്ദിയും പറഞ്ഞു.
പൂർണ്ണ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Post a Comment

0 Comments