സ്വന്തം പാഠപുസ്തകത്തിൽ പത്താം ക്ലാസുകാരിയുടെ വര.





കേരള സര്‍ക്കാരിന്റെ പത്താംക്ലാസിലെ പുതിയ മലയാളം പാഠപുസ്തകത്തിലാണ് മാളവിക വരച്ച ചിത്രങ്ങളുള്ളത്. ഇപ്പോള്‍ പുറത്തിറക്കിയ കേരള പാഠാവലി, അടിസ്ഥാന പാഠാവലി എന്നിവയിലാണ് ചിത്രം വരയ്ക്കാന്‍ അവസരം ലഭിച്ചത്കേരള പാഠാവലിയില്‍ എഴുത്തച്ഛന്റെ കഥകളതിമോഹനം എന്ന ആദ്യപാഠത്തിലും ടി. പദ്മനാഭന്റെ 'മണ്ണും മനുഷ്യനും' എന്ന പാഠത്തിലും അടിസ്ഥാനപാഠാവലിയില്‍ 'ഏകോദരസോദരര്‍' എന്ന യൂണിറ്റിലും മാളവികയുടെ വരകള്‍ ഇടംപിടിച്ചു. എസ്.എ. മാളവിക, ക്ലാസ് 10, സിപി എച്ച്എസ്എസ് കുറ്റിക്കാട്, കടയ്ക്കല്‍ എന്ന പൂര്‍ണമായ വിലാസം പുസ്തകങ്ങളുടെ ക്രെഡിറ്റ് പേജില്‍ വന്നത് ആഘോഷമാക്കിയിരിക്കുകയാണ് സ്‌കൂളിലെ അധ്യാപകരും സഹപാഠികളുംജീവന്‍ തുടിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ വരച്ച് പ്രമുഖരുള്‍പ്പെടെ ഒട്ടേറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയ ഈ മിടുക്കി, കഴിഞ്ഞ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍വിഭാഗം നമ്പര്‍ ചാര്‍ട്ടില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.പാരിപ്പള്ളി കടമ്പാട്ടുകോണം എസ്‌കെവി ഹൈസ്‌കൂളിലെ അധ്യാപകനും മജിഷ്യനുമായ ഷാജു കടയ്ക്കലിന്റെയും കൊല്ലായില്‍ യുപി സ്‌കൂള്‍ അധ്യാപിക കെ.വി. അനിതയുടെയും മകളാണ് മാളവിക. മജിഷ്യനും ഷാഡോഗ്രാഫറുമായ സഹോദരി ഗോപിക തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാംവര്‍ഷ ജേണലിസം വിദ്യാര്‍ഥിനിയാണ്.

Post a Comment

0 Comments