കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചു കയറി. ഇന്ന് പവന് 840 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 66,720 രൂപയായി. ഗ്രാമിന് 105 രൂപ വർധിച്ച് 8340 രൂപയായി.ഏറ്റവും ഉയർന്ന വിലനിലവാരത്തിലാണ് ഇന്ന് സ്വർണ്ണ വ്യാപാരം നടക്കുന്നത്.
0 Comments