ന്യൂസ് ബോക്സ് | പ്രാദേശിക വാർത്തകൾ.



📎
വരും വർഷങ്ങളിൽ മൊകേരി ഗവൺമെൻറ് കോളേജിൽ നൂതന കോഴ്സുകൾ അനുവദിക്കുന്ന കാര്യത്തിൽ മുൻഗണന നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മൊകേരി ഗവൺമെൻറ് കോളേജിൽ കിഫ്ബി ഫണ്ടിൽ നിന്നും നാലരക്കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന അക്കാദമിക് ആൻ്റ് ഡിജിറ്റൽ റിസോഴ്സ് സെൻ്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

📎
കൊയിലാണ്ടിയിൽ നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും വാസ്കോഡഗാമ സെൽഫി പോയിൻ്റ് ഉദ്ഘാടനവും സ്റ്റാറ്റസ് വെച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു. കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി കൊയിലാണ്ടി പ്രസ് ക്ലബ് പ്രസിഡണ്ട് സജീവൻ സെൽഫി പോയിൻ്റ് ഉദ്ഘാടനം ചെയ്തു. കെ. കെ നിയാസ് അധ്യക്ഷത വഹിച്ചു.

📎
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ഗവൺമെൻ്റ് എൽ പി , യു പി സ്കൂളുകൾക്കാണ് കിറ്റുകൾ നൽകിയത്. കാരക്കുറ്റി ജി എൽ പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷതവഹിച്ചു.

📎
തിരുവമ്പാടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ പഠനോത്സവം 'ഉണർവ് -2025' തിരുവമ്പാടി പഞ്ചായത്ത് മെമ്പർ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.

📎
സ്വർണ്ണവില ഇന്നും ഉയർന്നു. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ പവന് 64,960 രൂപയായി. ഗ്രാമിന് 55 രൂപ കൂടി 6680 രൂപയുമായി.








Post a Comment

0 Comments