കൂമുള്ളി : തകർന്ന റോഡും പൊടിയും കാരണം കൂമുള്ളി പുത്തഞ്ചേരി റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതമാകുന്നു. വാഹനയാത്രയും, കാൽനടയാത്രയും ഈ റോഡിലൂടെ ബുദ്ധിമുട്ടാകുന്നുണ്ട്.
പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെട്ട കൂമുള്ളി വായനശാല മുതൽ ഒള്ളൂർ മനാട് ഇല്ലത്തു താഴെവരെയുള്ള റോഡിന്റെ പ്രവൃത്തികളാണ് മന്ദഗതിയിൽ നടക്കുന്നത്.
റോഡിലെ കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. റോഡരികിലുള്ള വീടുകൾ പൊടി ശല്യം കാരണം ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലാണ്.
റോഡിലെ വലിയ കുഴികളിൽ വീണ് ടുവീലർ യാത്രികർക്ക് എതു നിമിഷവും അപകടം പറ്റാം. ഒള്ളൂർ പാലം ഉദ്ഘാടനം കഴിഞ്ഞതോടെ വാഹനങ്ങൾ കൂടുതൽ പോകുന്നുണ്ട്. കൊയിലാണ്ടി-കോഴിക്കോട് ബൈപ്പാസ് റോഡിൽ ചെങ്ങോട്ടുക്കാവ് വഴി കയറാനുള്ള എളുപ്പറോഡാണിത്.
0 Comments