കന്നൂർ ഗവ. യു പി സ്കൂൾ തൊണ്ണൂറ്റി ഒൻപതാം വാർഷികം സിനിമാ സംവിധായകൻ വി എം വിനു ഉദ്ഘാടനം ചെയ്തു


കന്നൂർ : ലഹരിക്കെതിരെയുള്ള പോരാട്ടം നടന്നാൽ ഏറ്റവും നല്ല മെഷിനറി അധ്യാപകരാണെന്നും എന്നാൽ ആ കർത്തവ്യം നിർവ്വഹിക്കാൻ അവർക്ക് കരുത്ത് പകരണമെന്നും പ്രശസ്ത സിനിമാ സംവിധായകൻ വിഎം വിനു പറഞ്ഞു. കന്നൂർ ഗവ : യു.പി സ്കൂൾ 99ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തവും മാംസവും ചിതറിത്തെറിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന വഴി തെറ്റുന്ന തലമുറയെ തിരിച്ചു പിടിക്കാൻ പൊതുബോധം ഉണരണമെന്ന് പ്രമുഖ സാഹിത്യകാരൻ യു.കെ കുമാരൻ പറഞ്ഞു.
പിടിഎ പ്രസിഡൻ്റ് സന്തോഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗീത പുളിയാറയിൽ , ഹെഡ്മാസ്റ്റർ പി.കെ അരവിന്ദൻ , ബിജു . കെ. എം , സതീഷ് കന്നൂര് , ധർമ്മരാജ് കുന്നനാട്ടിൽ, ദേവദാസ് കടുക്കയിൽ , കെ.സി. ഇബ്രാഹിം , ഷിബിന കെ , ഷാജി പി എന്നിവർ പ്രസംഗിച്ചു. എൽകെജി യുകെജി ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡൻ്റ് സാഹിറ , സ്മിത കെ , ജിഷി ആർ.ഡി , പ്രീത കെ.പി എന്നിവർ പ്രസംഗിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടേയും കലാപരിപാടികൾ അരങ്ങേറി.

Post a Comment

0 Comments