തലക്കുളത്തൂർ ഗ്രാമ പഞ്ചായത്തിൽമാലിന്യ നിക്ഷേപ ബിന്നുകൾ* സ്ഥാപിച്ചു.
*തലക്കുളത്തൂർ*:ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിനുള്ള പരിപാടികളിൽ ആദ്യഘട്ടം എന്ന നിലയിൽ പഞ്ചായത്തിലെ വിവിധ അങ്ങാടികളിലെ വ്യാപാരികളുടെ സഹകരണത്തോടെ പ്രധാന കവലകളിൽ മാലിന്യ ശേഖരണ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി പ്രമീള ഉദ്ഘാടനംചെയ്തു.മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിനായിപഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിൽ ഉടൻ തന്നെ സൗരോർജ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നതാണെന്നുംസമൂഹത്തിനെ ഇക്കാര്യത്തിൽ ബോധവത്ക്കരിയ്ക്കുന്നതിനായി ബോർഡുകൾ സ്ഥാപിയ്ക്കുമെന്നും പ്രസിഡന്റ്കെ.ടി പ്രമീള സൂചിപ്പിച്ചു.വൈസ് പ്രസിഡൻ്റ് കെ.കെ ശിവദാസൻ അധ്യക്ഷത വഹിച്ചു.
0 Comments