ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ച് കെ എസ് ടി എ.



കോഴിക്കോട് :ലഹരിക്കെതിരെ  കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി 'അധ്യാപക കവചം' എന്ന പേരിൽ  സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാതല പരിപാടി പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് പുതിയ ബസ്സ്സ്റ്റാൻഡിൽ 
 വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ജില്ലാ ജോ :സെക്രട്ടറി പി ടി ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ : പ്രസിഡണ്ട് പി.എസ് സ്മിജ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. പി രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ. എം രാജൻ സ്വാഗതവും കെ. ഷിനോദ് കുമാർ നന്ദിയും പറഞ്ഞുകൗമാര മനസ്സുകളെ പോലും അക്രമോത്സുകമാക്കുന്ന രീതിയിൽ വളർന്നുവരുന്ന സാമൂഹികവിപത്തിനെതിരെ അരികിലുണ്ട് അധ്യാപകർ എന്ന സന്ദേശം ഉയർത്തി കെ എസ് ടി എ ബ്രിഗേഡ് അധ്യാപകരുടെ നേതൃത്വത്തിൽ ബഹുജനങ്ങൾക്കായി ലഘുലേഖ വിതരണവും നടത്തി. പൊതുസമൂഹത്തിലും വിദ്യാലയങ്ങളിലും തുടർ ബോധവൽക്കരണ പരിപാടികൾ നടത്തിക്കൊണ്ട് മുന്നോട്ടു പോകുമെന്ന് അറിയിച്ചു

Post a Comment

0 Comments