പ്രാദേശിക വാർത്തകൾ വായിക്കുന്നത് ഹക്കീം കൂട്ടായി.




ആകാശവാണി കോഴിക്കോട് നിലയത്തിലെ  പ്രാദേശിക വാര്‍ത്ത അവതാരകന്‍ ഹക്കീം കൂട്ടായി  വിരമിച്ചു.
27 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത്.1997 നവംബറില്‍ ഡല്‍ഹി ന്യൂസ് സര്‍വീസസ് ഡിവിഷണില്‍ മലയാളം വാര്‍ത്താ അവതാരകനായി ആകാശവാണിയില്‍ പ്രവേശിച്ച അദ്ദേഹം തുടര്‍ന്ന് വിവിധ നിലയങ്ങളിൽ പ്രവർത്തിച്ചു.2000 ഡിസംബറിലാണ് കോഴിക്കോട് നിലയത്തിൽ എത്തുന്നത്. ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്‌ഠിച്ചതും ഇവിടെത്തന്നെയാണ്.മലപ്പുറം തിരൂര്‍ സ്വദേശിയാണ്.

Post a Comment

0 Comments