കൊയിലാണ്ടി: നഗരസഭ വാർഷിക പദ്ധതി 24-25 ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ ഇന്ദിര ടീച്ചർ സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ ഷെബില കെ പദ്ധതി വിശദീകരണവും, നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, പൊതു മരാമത്ത് ഇ. കെ അജിത്ത് മാഷ്, കൗൺസിലർ രമേശൻ മാഷ് എന്നിവർ പരിപാടിയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ നന്ദി അർപ്പിച്ച് കൊണ്ട് ഐ സി ഡി എസ് സൂപ്പർവൈസർ മോനിഷ സംസാരിച്ചു.
0 Comments