ലഹരി വിരുദ്ധ സായാഹ്ന സംഗമം. നടത്തി





തിരുവങ്ങൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് തിരുവങ്ങൂർ യൂണിറ്റ് ലഹരി വിരുദ്ധ സായാഹ്ന സംഗമം നടത്തി യൂണിറ്റ് ജനറൽ സെക്രട്ടറി അരങ്ങിൽ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ അധ്യക്ഷതവഹിച്ചു. സംഗമം ഡോക്ടർ കൃപാൽ ഉദ്ഘാടനം ചെയ്തു.  സാബു റിട്ടേർഡ് എസ് ഐ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കേയിൽ, വിവിധ  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അമ്പലക്കമ്മിറ്റി പ്രതിനിധികൾ, പള്ളിക്കമ്മിറ്റി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഹമ്മദ് ബിപി പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിറ്റ് പ്രസിഡന്റ് വി കെ രവി, വനിതാ വിംഗ് സെക്രട്ടറി സജിത എന്നിവർ പ്രസംഗിച്ചു. യൂത്ത് വിംഗ് സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു

Post a Comment

0 Comments