യുവജനങ്ങൾക്ക് 'നടനപാഠം-25' നാടക പരിശീലന ശില്പശാല.





ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്ത് യുവജനങ്ങൾക്ക് 'നടനപാഠം -25' എന്ന പേരിൽ മുണ്ടൊത്ത് ജി. എൽ. പി സ്കൂളിൽ വെച്ച് നാടകപരിശീലന ശില്പശാല സംഘടിപ്പിച്ചു.ഉള്ളിയേരി ഗ്രാമപഞ്ചായത്തു പ്രസിഡണ്ട്‌ സി. അജിത പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ബീനടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം. ബാലരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

 യുവജനങ്ങൾക്ക് പ്രശസ്ത നാടകപ്രവർത്തകരായ മനോജ്‌ നാരായണൻ, കബനി, വിജേഷ് കെ വി, ഡോ.മോഹനൻ നടുവത്തൂർ എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  ചന്ദ്രിക പൂമഠത്തിൽ, സുജാത നമ്പൂതിരി ക്യാമ്പ് ഡയറക്ടർ ഇസ്മായിൽ ഉള്ളിയേരി, സുരേന്ദ്രൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ഗണേശൻ മാസ്റ്റർ കക്കഞ്ചേരി നന്ദി പറഞ്ഞു.

Post a Comment

0 Comments