ഭാസ്കരൻ്റെ തേനീച്ചക്കൂട്ടിൽ വിളവെടുപ്പിന് തുടക്കം കുറിച്ചു.




ബാലുശ്ശേരി: തേനീച്ച വളർത്തലിൽ പ്രശസ്തനായ കെ.വി.ഭാസ്കരൻ്റെ പെരുണ്ണാമൂഴിയിലുള്ള കേന്ദ്രത്തിലെ തേനീച്ച കൂട്ടിൽ നിന്ന് തേൻ വിളവെടുപ്പിൻ്റെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചം കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലുശ്ശേരി പഞ്ചായത്ത് കൃഷി ഓഫീസർ ശുഭശ്രീ മുഖ്യാതിഥിയായിരുന്നു -
സർവോദയം ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ, ടി.എ.കൃഷ്ണൻ, സതീശ്, പരുത്തി പാറമണി, വിനീത്, വാളായി ചന്ദ്രൻ ,പി .പി .ചന്ദ്രൻ സംസാരിച്ചു.






Post a Comment

0 Comments