ലഹരിക്കായി മരുന്നു നൽകിയില്ല: ഫാർമസി അടിച്ചു തകർത്തു യുവാക്കൾ.





തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ലഹരി സാന്നിധ്യമുള്ള മരുന്ന് നല്‍കാത്തതിന് ഫാര്‍മസി അടിച്ചു തകര്‍ത്തു. അപ്പോളോ ഫാര്‍മസിയുടെ ഔട്ട്‌ലെറ്റിന് നേരെയാണ് ആക്രമണം. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നില്‍.ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കാനാവില്ലെന്ന് പറഞ്ഞതോടെയാണ് ഇവര്‍ പ്രകോപിപ്പിച്ച് ആക്രമണം ഉണ്ടാക്കിയത്. ഫാര്‍മസി അടിച്ചു തകര്‍ത്ത യുവാക്കള്‍ അവിടെയുണ്ടായിരുന്ന ബൈക്കും നശിപ്പിക്കുന്നുണ്ട്. വലിയ കല്ലെടുത്ത് ഫാര്‍മസിക്ക് നേരെ വലിച്ചെറിയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുന്നുണ്ട് യുവാക്കള്‍.

Post a Comment

0 Comments