കിവീസിന്‍റെ ചിറകരിഞ്ഞ് മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടം നേടി ഇന്ത്യ.









ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. നാലുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ‌‌അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ‌്ക്ക് തുണയായത്. രോഹിത് ശര്‍മ 83 പന്തില്‍ 76 റണ്‍സെടുത്തു; ശ്രേയസ് അയ്യര്‍ (48). ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫിയാണിത്. തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടവും.





മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ് നേടി. ഇന്ത്യൻ നിരയിൽ രോഹിത് ശർമ (83 പന്തിൽ 76), ശ്രേയസ് അയ്യർ (62 പന്തിൽ 48), ശുഭ്മൻ ഗില്‍ (50 പന്തിൽ 31), അക്ഷർ പട്ടേൽ (40 പന്തിൽ 29), വിരാട് കോലി (ഒന്ന്), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 18) എന്നിവരാണു പുറത്തായത്.

അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലന്‍‍ഡിന്റെ ടോപ് സ്കോറര്‍. രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34) വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസൻ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാന്റ്നർ (10 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. 





Post a Comment

0 Comments