ഇൻസ്പയർ അവാർഡിൻ്റെ തിളക്കത്തിൽ വൈഗാലക്ഷ്മി പുത്തഞ്ചേരി.



അത്തോളി :അത്തോളി ജി.എം.യു.പി സ്കൂൾ വേളൂരിലെ ആറാം തരം വിദ്യാർത്ഥിനിവൈഗാലക്ഷ്മിയ്ക്ക് ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നൽകി വരുന്ന ഇൻസ്പയർ അവാർഡ് ലഭിച്ചു.നൂതന ശാസ്ത്ര സാങ്കേതികവിദ്യആശയങ്ങൾ പങ്കുവെക്കുന്ന കുട്ടികൾക്ക്ലഭിക്കുന്നതാണ്ഇൻസ്പയർഅവാർഡ്കാഴ്ചപരിമിതർക്ക്ഏറെസഹായകരമാകുന്ന നൂതന ഉപകരണം എന്ന ആശയത്തിനാണ് വൈഗാ ലക്ഷ്മിയ്ക്ക്  അവാർഡ് ലഭിച്ചത്. പതിനായിരം രൂപയാണ് അവാർഡ് തുക.ശാസ്ത്ര പ്രവർത്തനങ്ങളിലും ശാസ്ത്രമേളകളിലും മികച്ചപ്രകടനംകാഴ്ചവെക്കുന്ന വൈഗാലക്ഷ്മി 
ചങ്ങരോത്ത് ജി എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപൻമണ്ണാർകണ്ടിയുടെയുംമീഞ്ചന്തഗവണ്മെന്റ് വൊക്കേഷണൽഹയർസെക്കന്ററി സ്കൂൾ അധ്യാപിക പ്രീതയുടെയും മകളാണ് വൈഗാലക്ഷ്മി. പുത്തഞ്ചേരിയിലാണ് താമസം

Post a Comment

0 Comments