ന്യൂസ് ബോക്സ്-പ്രാദേശിക വാർത്തകൾ.





📎
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ഡോ.കെ.ബി മേനോൻ സ്മാരക കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

📎
കോഴിക്കോട് രൂപത ഇനി മുതൽ അതിരൂപത. ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ആദ്യ ആർച്ച് ബിഷപ്പ്. മലബാർ മേഖലയിലെ ആദ്യ അതിരൂപതയായി കോഴിക്കോടിനെ വത്തിക്കാൻ ഉയർത്തി. കണ്ണൂർ, സുൽത്താൻ പേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ ഉണ്ടാവുക.

📎
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിഷു വിപണന മേളയ്ക്ക് തിരുവമ്പാടി ബസ്സ്റ്റൻഡിനടുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ ഓപ്പൺ സ്റ്റേജിൽ തുടക്കമായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ വിഷു വിപണനമേള ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ പ്രീതി രാജീവ് അദ്ധ്യക്ഷത വഹിച്ചു.

📎
സ്വർണ വില എഴുപതിനായിരം കടന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 70,160 രൂപയായി.ഗ്രാമിന് 25 രൂപ കൂടി 8770 രൂപയായി.

Post a Comment

0 Comments