ദേശീയ താരങ്ങൾക്ക് യാത്രയയപ്പും അനുമോദനവുംനൽകി.




തലക്കുളത്തൂർ:സി എം എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് സിദാനും, ദേശീയ യൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരള ടീമിനെ നയിച്ച 10ാം ക്ലാസ് വിദ്യാർത്ഥിനി വൈഗ യ്ക്ക് ഉം ടീം അംഗമായ ജ്യോതിർയാനി യ്ക്കും സ്കൂളിൽ നൽകിയ അനുമോദന ചടങ്ങും യാത്രയപ്പും നൽകി.
പി.ടി.എ പ്രസിഡന്റ് അഖ്മർ ഇ.കെ അദ്ധ്യക്ഷത വഹിച്ചു.  സ്കൂൾ മാനേജർ  മധു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹാഗർ,  അധ്യാപകരായ രൂപേഷ് കെ.ജി, ഹരീഷ് കുമാർ, ബിന്ദു മലയിൽ, മമത പി, പി.ടി.എ അംഗം റംല തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് നിഷ ടീച്ചർ സ്വാഗതവും പ്രിയ ടീച്ചർ  നന്ദിയും പറഞ്ഞു.

Post a Comment

0 Comments