ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ വിഷുകണി ദർശനം ഇന്നലെപുലർച്ചെ 4 മണി മുതൽ നടന്നു. ദർശനത്തിന് വന്ന മുഴുവൻഭക്ത ജനങ്ങൾക്കും വിഷുകൈനീട്ടം നൽകി. വിശേഷാൽ പൂജകളും നടത്തി.ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിൽ മുഖ്യ കാർമികത്വം വഹിച്ചു. സന്ധ്യക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവയും ഉണ്ടായിരുന്നു.
0 Comments