ഓട്ടമ്പലം/അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം ബാലവേദി പുനസംഘടന ജനറൽ ബോഡി യോഗം 'വർണ്ണോൽസവം-2025' ഇന്ന് നടന്നു.യോഗത്തിൽ കെ.പി വിനോദ് ,ഷാജി വി.എം, മനോജ് കോതങ്ങാട്ട് ,സുരേഷ് പുതുക്കുളങ്ങര, സുരേഷ് പേക്കോടത്ത് എന്നിവർ സംസാരിച്ചു.
ബാലവേദിയുടെ പ്രവർത്തന രീതിയെക്കുറിച്ച് മെൻ്റർ കൂടിയായ ലൈബ്രേറിയൻ ശിൽപ ക്ലാസെടുത്തു.
യോഗത്തിൽ 21 അംഗ ബാലവേദി കമ്മറ്റി രൂപീകരിച്ചു.മയൂഖ സുഭാഷ് (പ്രസിഡണ്ട്)
അമയ് മനോജ് (വൈസ്. പ്രസിഡണ്ട്)
അദ്നാൻ പി.എം(സെക്രട്ടറി)
അനഘ പ്രകാശ് (ജോയൻ്റ് സെക്രട്ടറി) എന്നവരെ ഭാരവാഹികളായി ഏകകണ്ഠമായി തെരഞ്ഞെടുത്തു.
ഗ്രന്ഥശാല അംഗങ്ങളായ വിനോദ് കെ.പി, പ്രദീപൻ വി.എം എന്നിവരെ ബാലവേദി മേൽനോട്ടത്തിനും ശിൽപ ദിലീപിനെ മെൻ്ററായും ചുമതലപ്പെടുത്തി.
0 Comments