ഇയ്യാട് ഉണർവ് സാംസ്കാരികവേദിയുടെ വാർഷികാഘോഷം.






ബാലുശ്ശേരി:ഇയ്യാട് ഉണർവ്വ് സാംസ്‌കാരിക വേദിയുടെ വാർഷികാഘോഷം അഷ്‌റഫ്‌ കാവിൽ (മുൻ അസി:ഡയറക്ടർ സാമൂഹ്യ നീതി വകുപ്പ് )ഉത്ഘാടനം ചെയ്തു.
പി. ഗോവിന്ദൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. ഹരീന്ദ്രനാഥ് ഇയ്യാട്, ഓണിൽ രവീന്ദ്രൻ, ഹഖ് ഇയ്യാട്, കാവിൽ ഭാസ്കരൻ, കെ. ശാന്തകുമാർ എന്നിവർ സംസാരിച്ചു.. സമാപന സമ്മേളനത്തിൽ കണാരക്കുട്ടി മാസ്റ്റർ മങ്ങാട് അധ്യക്ഷത വഹിച്ചു.കണ്ണൂർ ഡെപ്യൂട്ടി കളക്ടർ എ.കെ. അനീഷിന്, ഉണ്ണികൃഷ്ണൻ പുറക്കാട് (കണ്ണൂർ ജില്ലാ ജയിൽ സുപ്രണ്ട്) ഉപഹാര സമർപ്പണം നടത്തി.വി. പി. മനോജ്‌, പി. രാഘവൻ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധപ്രതിജ്ഞ, സംഗീത ശില്പം, കോഴിക്കോട്  രംഗ ഭാഷയുടെ 'മിഠായി തെരുവ്'എന്ന നാടകവും അരങ്ങേറി നാട്ടിലെ കലാകാരന്മാരുടെ വിവിധയിനം കലാ പരിപാടികളും അരങ്ങേറി.

Post a Comment

0 Comments