കാരയാട് യുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം.




കൊയിലാണ്ടി: കാരയാട് യുപി സ്കൂൾ  59-ാം വാർഷികാഘോഷത്തന്റെയും യാത്രയയപ്പിന്റെയും ഭാഗമായി  പൂർവ്വ വിദ്യാർഥി  സംഗമം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും സിനിമ ഗാന രചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കെ.കെ. മാധവൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് റിട്ട. അസി. ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ അഷറഫ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ അധ്യാപകരായ  ടി. ദാമോദരൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, അസൈൻ മാസ്റ്റർ, പാർവതി ടീച്ചർ, ശാരദ ടീച്ചർ, ലീല ടീച്ചർ എന്നിവരെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു. വാർഡ് അംഗം വി.പി. അശോകൻ, പ്രൊ. എം.കെ.  പീതാംബരൻ, പ്രൊ. അബ്ദുള്ള, കെ.കെ. പുഷ്പ, പി.സി. ഗീത ടീച്ചർ, ജലീൽ മാസ്റ്റർ,അഷ്‌റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.  കൺവീനർ സന്തോഷ് നാദം സ്വാഗതവും കെ.എം.എ. ജലീൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments