കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
തീർത്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം
ചെയ്തു. ലൈബ്രറി പ്രസിഡൻറ് എൻ.എം. നാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, പഞ്ചായത്ത് അംഗം ജ്യോതി നളിനം ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, സിഡിഎസ് ചെയർ പേഴ്സൺ പ്രനീത, പി. ചാത്തപ്പൻ, എം.യു. ഗംഗാധരൻ, കെ. ജയന്തി, കെ. ധനീഷ്, എൻ.കെ. ഷാജീവൻ, എ. സുരേഷ്, ടി.എം. ഷീജ എന്നിവർ സംസാരിച്ചു.
0 Comments