കോഴിക്കോട്: റോച്ചാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട് ആൻറ് ക്രാഫ്റ്റ് സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം 'ദി പാലറ്റ് ഓഫ് പോസിബിലിറ്റീസ്' കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഇന്നലെ ആരംഭിച്ചു. കാർട്ടൂണിസ്റ്റും ആർട് ക്യുറേറ്ററുമായ എം.ദിലീഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
റോച്ചാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട് ആൻ്റ് ക്രാഫ്റ്റ് കോ ഫൗണ്ടറും ഗിന്നസ് വേൾഡ് റിക്കോർഡ് ഹോൾഡറുമായ റോഷ്ന.എം.അധ്യക്ഷയായി. ആർടിസ്റ്റ് സിഗ്നിദേവരാജ്, അനന്തു എൻ.എസ്.( റോച്ചാർട്ട് കോ ഫൗണ്ടർ) എന്നിവർ സംസാരിച്ചു.
4 മുതൽ 35 വയസ്സ് വരെ പ്രായമുള്ള റോച്ചാർട്ടിലെ വിദ്യാർത്ഥികളുടെ 65 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എക്സിബിഷൻ ഏപ്രിൽ 27 ന് അവസാനിക്കും.
0 Comments